എല്ലാ വീട്ടിലും അടുക്കള തോട്ടങ്ങൾ ഉണ്ടാക്കാം , നമ്മുക്ക് ഒരുമിച്ചു പ്രതിരോധം തീർക്കാം.

വീട്ടിലേക്കു ഉള്ള പച്ചക്കറി ഞാൻ എന്തിനു സ്വയം കൃഷി ചെയ്തു ഉണ്ടാക്കണം , മാർക്കറ്റിൽ നിന്ന് വാങ്ങിയാ പോരെ ?,

കൃഷി ചെയ്യുക ബുദ്ധിമുട്ടാണ് .. ഇങ്ങനെ ഒരു സഹോദരൻ FarmerCulture നോട് ചോദിച്ചപ്പോൾ ആണ് എനിക്ക് പോസ്റ്റ് എഴുതാൻ തോന്നിയത്.

ഈ പോസ്റ്റിലൂടെ ഞാൻ നിങ്ങൾ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന കുറച്ചു പച്ചക്കറികളിലെ chemicals എന്താണ് എന്നും അവ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ആണ് ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കുന്നത്

– കിഴങ്ങ് (potato ) – chemical – maleic hydrazide use – വിളവെടുത്തു 7 ദിവസത്തിന് മുൻപ് മലേയ്ക് ഹൈഡ്രസിട് സ്പ്രൈ ചെയ്യും , growth inhibitor ആണ് , ഇത് സ്പ്രൈ ചെയ്ത കിഴങ്ങുകൾ മാസങ്ങളോളം മുളക്കില്ല ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ – മാരകമായ കരൾ രോഗങ്ങൾ , നാഡി വ്യൂഹങ്ങൾക്കു തകരാറു ഉണ്ടാക്കും

– തക്കാളി (Tomato ) chemicals – **Dichlorodiphenyltrichloroethane (DDT), Top Cop ,Confidor , Super force , Harvest more ,Kocide , Grow force , Sulfa 80 WDG ,Zap 2.5 EC , Top harvest Kombat , Lambda 25 EC , Sidalco liquid ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ – ഇതിൽ മിക്കതും നിരോധിക്കപെട്ടവയാണ് , അതുകൊണ്ടു തന്നൈ വേറെ പേരുകളിൽ ആണ് ഇവ മാർക്കറ്റിൽ വരിക, കാൻസർ , അകാല നര , കരൾ വീക്കം അടക്കം ഉള്ള എല്ലാ രോഗങ്ങളും വരും

– മുളക് (Chilli ) – chemicals – carbaryl 50 W @ 3 gm or Zolene @ 3 ml or Dimethoate (Rogor 30 EC) or Monocrotophos (Monocil) ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ – അന്ധത , തലകറക്കം , വയറുവേദന

– ഉള്ളി (onion ) Chemicals – Fluchloralin @ 1.0-1.5 kg ha-1 or Trifluralin/Nitralin @ 0.75-1.5 kg ha-1., Alachlor @ 1.5-2.0 kg ha-1 or Oxadiazon @ 0.5-1.0 kg ha-1 OR Methabenzthiazuron @ 0.5-1.4 kg ha-1 etc ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ

 

– WHO ലിസ്റ്റ് ചെയ്ത ആറ്റവും പോയ്സൺസ് ആയ Chemicals ആണ് ഇവയിൽ പലതും, അതിൽ fluchoralin ആണ് ആറ്റവും വലിയ വില്ലൻ ഈ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല , Chemicalsina കുറിച്ചും അതിന്റ സൈഡ് എഫക്ട്സിനെ കുറിച്ചും പറയാൻ തുടങ്ങിയാൽ അതിനു ഈ ദിവസം പോരാതെ വരും .. വലിയ ഫാർമേഴ്സിനെ ഞാൻ കുറ്റപ്പെടുത്തുകയല്ല , എഫക്റ്റീവ് ആയി കീട നിയന്ത്രണം മനുഷ്യന്റ ആരോഗ്യത്തിനു കേടു പറ്റാത്ത രീതിയിൽ എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ച് പഠനങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു.

ഞാൻ പരിചയപ്പെട്ട ഹെക്ടർ കണക്കിന് സ്ഥലത്തു കൃഷി ചെയ്യുന്നവർ എന്നോട് ചോദിച്ച ചോദ്യം ഇതാണ് , വിഷം സ്പ്രൈ ചെയ്യാതെ ഇങ്ങനെ ഇത്ര വലിയ രീതിയിൽ കൃഷി ചെയ്യും , അതിനു തത്കാലം ഞങ്ങടെ കയ്യിൽ ഉത്തരമില്ല , കൂടുതൽ സംവാദങ്ങളും ഗവേഷണങ്ങളും ഈ മേഖലയിൽ ഉണ്ടാകും എന്ന് പ്രത്യാശിക്കുന്നു…അത്ര മാത്രമേ ചെയ്യാൻ കഴിയു.

കേരളത്തെ കാൻസർ പോലുള്ള രോഗങ്ങൾ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു. എല്ലാ വീട്ടിലും അടുക്കള തോട്ടങ്ങൾ ഉണ്ടാക്കാം , നമ്മുക്ക് ഒരുമിച്ചു പ്രതിരോധം തീർക്കാം “കൃഷി ചെയ്യൂ, നമുക്കൊരുമിച്ചു ആരോഗ്യം ഉള്ള, അതിരുകൾ ഇല്ലാത്ത ഒരു ലോകം പടുത്തുയർത്താം”.

Jai Hind

Rinu Sarangadharan

Comments

mood_bad
  • No comments yet.
  • Add a comment