ഒറ്റ ചാര്‍ജില്‍ രണ്ട് ദിവസം; ടെന്‍ഡുല്‍ക്കര്‍ ഫോണ്‍ വിപണിയിലേക്ക്

ഒട്ടേറെ പുതുമകളോടെ സ്മാര്‍ട്രോണ്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ടി.ഫോണ്‍പി എന്ന പേരിലാണ് ഇന്ത്യയിലെ പ്രഥമ ഗ്ലോബല്‍ പ്രീമിയര്‍ ഐഒടി ബ്രാന്‍ഡാ സ്മാര്‍ട്രോണ്‍ പുതിയ ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

സബ്-8കെ വിഭാഗത്തില്‍പ്പെട്ട ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആയ ടി ഫോണ്‍ പിയുടെ വില 7999 രൂപ. ജനുവരി 17 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യം.ഒറ്റ ചാര്‍ജില്‍ രണ്ടുദിവസത്തിലേറെ ചാര്‍ജ് ലഭിക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് പ്രധാന സവിശേഷത. മറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് ബാന്‍ഡുകള്‍, സ്പീക്കര്‍ എന്നിവ ഇതില്‍ നിന്നും ചാര്‍ജ് ചെയ്യാം. പ്രീമിയം ഫുള്‍ മെറ്റല്‍ ബോഡി, 5-2 എച്ച്ഡി ഡിസ്‌പ്ലേ എന്നിവയാണ് സവിശേഷതകള്‍.

160 ഗ്രാം മാത്രമാണ് ഭാരം, 3 ജിബി റാം, 32 ജിബി റോം, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 13 മെഗാപിക്‌സല്‍ എല്‍ഇഡി ഫ്‌ളാഷ്, പിന്‍ കാമറ, 5 മെഗാ പിക്‌സല്‍ മുന്‍കാമറ, ഇരട്ട സിം, ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാ പ്രോസസര്‍ ചിപ്‌സെറ്റ് എന്നിവയാണ് മറ്റ് ഘടകങ്ങള്‍.

Comments

mood_bad
  • No comments yet.
  • chat
    Add a comment

    Connect Internet