മുരിങ്ങ ഇല ശീലമാക്കൂ, ആരും നിങ്ങളെ രോഗിയെന്ന് വിളിക്കില്ല

മലയാളിയുടെ ഭക്ഷണ ശീലങ്ങളിൽ മുൻപന്തിയിൽ ആയിരുന്നു ഇലക്കറികൾ. ഇതിൽ ചീരയും മുരിങ്ങ ഇലയും എന്നും ആദ്യ പരിഗണനയിൽ തന്നെ ഉൾപ്പെടുമായിരുന്നു. എന്നാൽ ശുദ്ധമായ ഭക്ഷണത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും ലഭ്യതക്കുറവും ഹൈപ്പർമാർക്കറ്റ് സംസ്കാരവും മുരിങ്ങ ഇലയെ മലയാളിയുടെ തീന്മേശയിൽ നിന്നും പുറത്താക്കി.

നമ്മുടെ തൊടിയിലും പറമ്പിലും നട്ടുപിടിപ്പിച്ച ചെടികളില്‍ നിന്ന് പറിച്ചെടുത്ത കീടനാശിനിയേതുമില്ലാത്ത ഫ്രഷ് ഇലകള്‍ കറിവെച്ചും ഉപ്പേരിയുണ്ടാക്കിയും നമ്മുടെ പഴയ തലമുറയുടെ ആരോഗ്യം ഇന്നത്തെ തലമുറക്ക് ഇല്ല എന്നതും വളരെ ഖേദകരമായ കാര്യമാണ്. ചിക്കനും ബര്‍ഗറുമില്ലാത്ത ഭക്ഷണം നമുക്കിന്ന് ഇല്ലെന്ന് തന്നെ പറയാം.

ഇത്തരത്തിൽ ചിന്തിച്ച് മുരിങ്ങയിലയെ പടിക്ക് പുറത്താക്കിയവർ അറിയണം മുരിങ്ങയിലയുടെ പോഷകങ്ങൾ എന്തെല്ലാമാണ് എന്ന്. വിററാമിനുകളുടെയും ഇരുമ്പിന്റെും ഫോസ്ഫറസിന്റെും കലവറ തന്നെയാണ് മുരിങ്ങയില. ഇതിൽ . വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിരിക്കുന്നു.

അതായത് പാലില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കാല്‍സ്യവും ചീരയിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ഇരുമ്പും മുരിങ്ങയിലയിൽ നിന്നും ലഭിക്കുന്നു. മലബന്ധം മൂലം കഷ്ടപ്പെടുന്നവർക്ക് മുരിങ്ങയില ഗുണകരമാണ്.

ചര്‍മ സംരക്ഷണത്തിനും മുരിങ്ങയില നല്ലതാണ്. ആയുര്‍വേദത്തില്‍ നിരവധി ഔഷധങ്ങളില്‍ മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. രക്തസമ്മർദ്ധം മൂലം കഷ്ടപ്പെടുന്നവർക്ക് വളരെ പെട്ടന്ന് ആശ്വാസം നൽകാൻ മുരിങ്ങയിലകൊണ്ട് സാധിക്കും. മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധി ശക്തി വർധിപ്പിക്കും.

Comments

mood_bad
  • No comments yet.
  • chat
    Add a comment