ആറ് ഹാന്‍ മെയ്‌ഡ്‌ ബിസിനസ്സ് ആശയങ്ങള്‍..!

പലതരം കഴിവുകള്‍ ഉളളവരാണ് ഓരോ വ്യക്തിയും. തങ്ങളുടെ കഴിവുകള്‍ സംരംഭമായി വളര്‍ത്താന്‍ കഴിയുമെന്ന ധാരണ പലര്‍ക്കുമില്ല. നിങ്ങളുടെ ചെറിയ കഴിവും അഭിനിവേശവും മൂലധനമാക്കി വലിയ മുതല്‍മുടക്ക് ഇല്ലാതെ വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന ഏതാനും സംരംഭ ആശയങ്ങള്‍ ഇതാ…


ആഭരണ നിര്‍മാണം


പലതരം കഴിവുകള്‍ ഉളളവരാണ് ഓരോ വ്യക്തിയും. തങ്ങളുടെ കഴിവുകള്‍ സംരംഭമായി വളര്‍ത്താന്‍ കഴിയുമെന്ന ധാരണ പലര്‍ക്കുമില്ല. നിങ്ങളുടെ ചെറിയ കഴിവും അഭിനിവേശവും മൂലധനമാക്കി വലിയ മുതല്‍മുടക്ക് ഇല്ലാതെ വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന ഏതാനും സംരംഭ ആശയങ്ങള്‍ ഇതാ…


ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മാണം


ക്രിസ്തുമസും പുതുവത്സരവും അടുത്ത് കഴിഞ്ഞു. കാര്‍ഡുകള്‍ക്ക് ആവശ്യക്കാരും ഉണ്ടാകും. വ്യത്യസ്തവും ആകര്‍ഷകവുമായ കാര്‍ഡുകള്‍ നിര്‍മിച്ച് വില്പ്പന നടത്താനുളള മികച്ച അവസരമാണിത്. ജന്മദിന കാര്‍ഡുകളും വാര്‍ഷിക ആഘോഷ കാര്‍ഡുകളും നിര്‍മിച്ച് വില്ക്കാം.


ചിത്രരചന


നിങ്ങളൊരു ചിത്രകാരന്‍ ആണെങ്കില്‍ സ്വന്തമായി ഒരു ഹോം പെയിന്റിംഗ് സ്റ്റുഡിയോ ആരംഭിക്കാം. സൃഷ്ടികള്‍ വ്യത്യസ്തവും ആകര്‍ഷകവുമാകാന്‍ ശ്രദ്ധിക്കണം. ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് പോലുളള വിപണന സാധ്യതകള്‍ പരമാവധി വിനിയോഗിക്കാം.


ഹാന്‍ഡ്ബാഗ് നിര്‍മാണം


പഴയ വസ്ത്രങ്ങള്‍ ഉപയോഗിച്ച് ആകര്‍ഷകമായ ഹാന്‍ഡ്ബാഗുകള്‍ നിര്‍മിച്ച് വില്ക്കാം. പ്രകൃതിയോട് ഇണങ്ങി നില്ക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ബാഗുകള്‍ നിര്‍മിക്കുന്നത് ഉപഭോക്താക്കളെ വേഗം നിങ്ങളിലേക്ക് അടുപ്പിക്കും.


മിഠായി നിര്‍മാണം


കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടുന്ന പുതിയ രുചികള്‍ കണ്ടെത്തി ആകര്‍ഷകമായ നിറത്തിലും മണത്തിലും രൂപത്തിലും മിഠായികള്‍ ഉണ്ടാക്കി പായ്ക്ക് ചെയ്ത് വില്പനയ്ക്ക് എത്തിക്കാം.


ടി-ഷര്‍ട്ട് ഡിസൈനര്‍


നിങ്ങള്‍ക്ക് കഫെപ്രസ്സോ റെഡ്ബ്ബിബിളിലോ വളരെ എളുപ്പത്തില്‍ സൗജന്യമായി സൈനപ്പ് ചെയ്യാന്‍ സാധിക്കും. ഈ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലൂടെ ടീഷര്‍ട്ടുകളിലും മറ്റ് ഉത്പന്നങ്ങളിലും പ്രിന്റ് ചെയ്യാന്‍ കഴിയുന്ന ഡിസൈനുകള്‍ അപ്‌ലോഡ് ചെയ്യുക. അവ ഓണ്‍ലൈന്‍ വഴി വിറ്റഴിക്കാം.

Comments

mood_bad
  • No comments yet.
  • Add a comment