കൃഷിക്കായി സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച വനിത, ഇപ്പോള്‍ വിറ്റുവരവ് 40 ലക്ഷം

സുരക്ഷിതമായ, റിസ്‌കില്ലാത്ത സര്‍ക്കാര്‍ ജോലിയിലിരുന്ന് ശീലിച്ച വനിത അതുപേക്ഷിച്ച് ഒരു ഗ്രാമത്തിലെ സ്ത്രീകളെ സ്വതന്ത്രമാക്കാന്‍ തീരുമാനിച്ചു, സംരംഭകത്വത്തിലൂടെ. അതിനവര്‍ക്ക് തുണയായത് കൃഷിയും. സര്‍ക്കാര്‍ ജോലി കളഞ്ഞ് കാര്‍ഷിക സംരംഭം തുടങ്ങിയ അവരെ ആളുകള്‍ കളിയാക്കിയെങ്കിലും ഇന്ന് ഗുര്‍ദേവ് കൗര്‍ എന്ന വനിതാ സംരംഭകയും സംരംഭം നേടുന്നത് 40 ലക്ഷം രൂപയുടെ വരുമാനമാണ്.

പഞ്ചാബിലെ ലുധിയാനയാണ് കൗറിന്റെ സ്വദേശം. ജോലി രാജിവെച്ച ശേഷം തന്റെ ഗ്രാമത്തിലെ വനിതകളെ സാമ്പത്തികമായി സ്വാതന്ത്ര്യമാക്കണമെന്നതായിരുന്നു അവരുടെ ലക്ഷ്യം. സര്‍ക്കാര്‍ സ്‌കൂളിലെ ഗണിത അധ്യാപിക അങ്ങനെ കൃഷി തന്റെ പ്രൊഫഷനാക്കാന്‍ തീരുമാനിച്ചു. ഇന്ന് ഈ സംരംഭമുണ്ടാക്കുന്ന വിറ്റുവരവ് 40 ലക്ഷം രൂപയാണ്. 300 വനിതകള്‍ സ്വയം പര്യാപ്തത നേടി. ഇവരുടെ കൂടെ ജോലി ചെയ്യുന്നു. തന്റെ ഗ്രാമത്തിലെ ഉപയോഗപ്പെടുത്താതെ കിടക്കുന്ന രണ്ടര ഏക്കര്‍ സ്ഥലമായിരുന്നു എല്ലാത്തിനും തുടക്കം കുറിച്ചത്. അത് ഗുര്‍ദേവ് ഉപയോഗപ്പെടുത്തി. സംരംഭം തുടങ്ങാന്‍ പോകുമ്പോഴാണ് ആലോചിച്ചത് കൃഷിയില്‍ ഒരുവിധ മുന്‍പരിചയവുമില്ല. നേരെ പോയി പഞ്ചാബ് അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലേക്ക്. അവിടെ രണ്ട് മാസത്തെ ട്രെയ്‌നിംഗ്.

മാര്‍ക്കറ്റിലെ ട്രെന്‍ഡനുസരിച്ച് എങ്ങനെ വ്യത്യസ്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കൃഷി ചെയ്യാമെന്ന് അവര്‍ പഠിച്ചു. കാബേജ്, കാരറ്റ്, ചില്ലി, കാപ്‌സിക്കം, മഞ്ഞള്‍, ഇഞ്ചി, നാരകം, നെല്ലിക്ക, കരിമ്പ് തുടങ്ങിയയെല്ലാം കൃഷി ചെയ്യാന്‍ തുടങ്ങി. അതേസമയത്ത് തന്നെ ജൈവ അരിയും ഉല്‍പ്പാദിപ്പിച്ചു. അത് കഴിഞ്ഞ് കൃഷി ചെയ്തവ തന്നെ ഉപയോഗിച്ച് അച്ചാറുകളും ഉണ്ടാക്കാന്‍ തുടങ്ങി. മഞ്ഞള്‍ ഉപയോഗിച്ച് മഞ്ഞള്‍ പൊടിയും.

ഇടനിലക്കാരില്ലാതെ ഇതെല്ലാം നേരിട്ട് വിപണിയില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്തു ഗുര്‍ദേവ്. കീടനാശിനികള്‍ ഇല്ല, ഗ്രാമവാസികള്‍ കാണ്‍കെ നല്ല കൃഷി ചെയ്തുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍. അത് വിറ്റുപോകാന്‍ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. കൃഷി വിജയിച്ചതോടെ വനിതകളെ പരിശീലിപ്പിക്കുന്നതിനായി ഗുര്‍ദേവ് ഒരു സ്വയം സഹായ സംഘം ആരംഭിച്ചു. അതിലൂടെ നിരവധി പേരാണ് ശാക്തീകരിക്കപ്പെട്ടത്. മികച്ച കര്‍ഷകയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് അവര്‍ക്ക് ലഭിച്ചു. ഗുര്‍ദേവിന്റെ സ്വയംസഹായ സംഘത്തിന് നബാര്‍ഡിന്റെ സംസ്ഥാന അവാര്‍ഡും ലഭിച്ചു.

അതിന് ശേഷം ഓര്‍ഗാനിക് ഫാമിംഗ് പ്രോത്സാഹിപ്പിക്കാനായി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ എന്ന സംരംഭത്തിനും ഗുര്‍ദേവ് തുടക്കമിട്ടു. ഗുര്‍ദേവിന്റെ സ്വയം സഹായ സംഘത്തിലുള്ള സ്ത്രീകള്‍ക്ക് ഇന്ന് 10,000 രൂപയോളം മാസവരുമാനം കിട്ടുന്നുണ്ട്.

Comments

mood_bad
  • No comments yet.
  • chat
    Add a comment

    Connect Internet