Sale!

Kerala Homemade Pappadam

 120.00  100.00

പപ്പടം കഴിക്കാത്ത മലയാളികളോ……. ഉണ്ടാകാനിടയില്ല. മലയാളിയുടെ ആഹാരശീലങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പപ്പടം.കേരളീയസംസ്കാരത്തോട് ഇണങ്ങിച്ചേർ‌ന്ന ഒഴിച്ച്‌കൂടാനാവാത്ത ഒരു വിഭവമാണ് പപ്പടം.ചൂടാക്കിയ എണ്ണയിലിട്ട് കാച്ചിയും തീയിൽ ചുട്ടും ആണ് ഉപയോഗിയ്ക്കുന്നത്. വിവിധ തരം പപ്പടങ്ങൾ ഉണ്ട്. കേരളത്തിൽ പ്രചാരമുള്ളത് തിളക്കുമ്പോൾ പോളച്ചു വരുന്ന പപ്പടമാണ്. ഉഴുന്നുപൊടിയാണ് പപ്പടം ഉണ്ടാക്കുന്നതിനായി ഉപയോഗിയ്ക്കുന്നത്. മാംസ്യം നിറഞ്ഞ ഉഴുന്നുപൊടി ജലം ചേർത്ത് കുഴയ്ക്കുമ്പോൾ, പൊടിയിലെ മാംസ്യത്തിനു മാറ്റം സംഭവിച്ച് ഒരു തരം പശപശപ്പ് ഉളവാകുന്നു .ഈ പശിമയാണ് പപ്പടം കുമിളയ്ക്കാൻ കാരണം. മാംസ്യത്തിന്റെ നേരിയ പാളികൾക്കിടയിൽ വാതകമർദ്ദം ഉണ്ടാകുമ്പോൾ പാളികൾ തമ്മിൽ വേർ‌പെടുകയും അങ്ങനെ അവ കുമിളകളാവുകയും ചെയ്യുന്നു. തിളയ്ക്കുന്ന എണ്ണയിൽ ഇടുന്ന നേരം പപ്പടക്കാരം വിഘടിയ്ക്കുകയും കാർ‌ബൺ‌ഡൈ ഓക്‌സൈഡ് രൂപം കൊള്ളുകയും ചെയ്യുന്നു. പച്ചപ്പപ്പടത്തിൽ മിച്ചം വരുന്ന ജലാംശം ആവിയായി മാറുന്നു. പച്ചപ്പപ്പടം നിർ‌മ്മിയ്ക്കുന്നതിനായി ഉഴുന്നുപൊടി, അരിപ്പൊടി , ഉപ്പ്, ജലം, പപ്പടക്കാരം എന്നിവ ഉപയോഗിയ്ക്കുന്നു. ആരോഗ്യത്തിനു ആവശ്യമായ പ്രോടീൻ.. കൊഴുപ്പ്.. കാർബോ ഹൈഡ്രേറ്റ് എന്നിവ ഉഴുന്നിൽ അടങ്ങിയിരിക്കുന്നു. ഹോംമെയ്ഡ്  ആയി നിർമ്മിക്കുന്ന പപ്പടം രുചികരവും ആരോഗ്യപ്രദവും ആണ്.മായരഹിത പപ്പടം എന്ന കാഴ്ചപ്പാടോടെ Naturals & Consumatic നിങ്ങൾക്ക് മുന്നിൽ .

3 in stock

Sold By: Naturals & Consumatic
SKU: KER-HOM-300 Category: Tags: ,

Description

Pappadam is indispensable when it comes to enjoying a complete Kerala meal.

Quantity : 300 gm
Free Shipping
Best Quality Homemade Product
Usually ships Next day.

Best before 10 days from shipping

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.