സ്ത്രീകള്‍ക്ക് കുറഞ്ഞ നിക്ഷേപത്തില്‍ വീട്ടില്‍ തുടങ്ങാവുന്ന രണ്ട് സംരംഭങ്ങള്‍.

 

ഒന്ന്: മുളപ്പിച്ച ധാന്യങ്ങളുടെ പൊടി.

ചെറുപയര്‍, ബാര്‍ളി, റാഗി, തിന, ചോളം, ഗോതമ്പ്, മുതിര, ഞവരനെല്ല് എന്നീ ധാന്യങ്ങള്‍ (പ്രത്യേകം) മുളപ്പിച്ച ശേഷം ഉണക്കി വറുത്തു പൊടിച്ചു പാക്കറ്റിലാക്കി വില്‍ക്കുകയാണ് സംരംഭം.നമ്മുടെ വീട്ടില്‍ തന്നെ തുടങ്ങാവുന്ന പ്രത്യേകിച്ചു സ്ത്രീകള്‍ക്ക് പരിഗണിക്കാവുന്ന ഒരു സംരംഭമാണിത്. ആദ്യ ഘട്ടത്തില്‍ വറുത്ത ധാന്യങ്ങള്‍ പൊടിക്കുന്നതിനായി പുറത്തു കൊടുക്കാവുന്നതാണ്.മുന്‍പത്തെക്കാള്‍ ഇത്തരം ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിവരുന്നതു കൊണ്ട് ഉറപ്പായും ആര്‍ക്കും പരീക്ഷിക്കാവുന്ന ഒരു സംരംഭമാണിത്. മലയാളികളുടെ ഇഷ്ട്ടഭക്ഷണങ്ങളായ പുട്ട്, ദോശ, ഇടിയപ്പം, കുറുക്ക്‌ എന്നിവ ഉണ്ടാക്കാന്‍ ഈ ധാന്യപൊടി ഉപയോഗിക്കുന്നുണ്ട്.

 

രണ്ട്: ഹെല്‍ത്ത് മിക്സ്‌

ചെറുപയര്‍, ബാര്‍ളി, റാഗി, ചോളം, സൂചിഗോതമ്പ്, മുതിര, ഞവരഅരി, ഉഴുന്ന്, യവം, ബദാം, കശുവണ്ടി പരിപ്പ് തുടങ്ങിയവ (പ്രത്യേക അനുപാതത്തില്‍) വൃത്തിയാക്കിയശേഷം വറുത്തു പൊടിച്ചു പാക്കറ്റിലാക്കി വില്‍ക്കുകയാണ് മറ്റൊരു സംരംഭം. മെഡിക്കല്‍ ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മറ്റു ഹെല്‍ത്ത്‌ കെയര്‍ സെന്‍ററുകള്‍ വഴി നല്ല വില്‍പന പ്രതീക്ഷിക്കാം. കേരളത്തിലുണ്ടാക്കുന്ന ഇത്തരം ഹെല്‍ത്ത് മിക്സുകള്‍ക്ക് അന്യ സംസ്ഥാങ്ങളിലും വന്‍വിപണിയുണ്ട്.

മേല്‍പറഞ്ഞ രണ്ടു സംരംഭങ്ങള്‍ക്കും കൂടി – ഡ്രൈയര്‍, റോസ്റ്റര്‍, ഗ്രൈണ്ടര്‍, വെയിംഗ് മെഷീന്‍, പാക്കിംഗ് മെഷീന്‍ എന്നിവയാണ് അത്യാവശ്യം വേണ്ട മെഷീനറികള്‍. രണ്ടു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ മുതല്‍മുടക്ക് വേണ്ടി വരും. മാസം അന്‍പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ വരുമാനം പ്രതീക്ഷിക്കാം.

 

കേരളത്തിലെ ഇതുപോലുള സംഭരംഭങ്ങൾക്ക് സൗജന്യമായി അധരാഷ്ട്ര വിപണികണ്ടെത്തുവാനും പ്രോമോട്ചെയ്യുവാനും എഴുതുക : info@locokerala.com

Comments

mood_bad
  • No comments yet.
  • chat
    Add a comment

    Connect Internet