ആത്മവിശ്വാസകുറവുണ്ടോ – എങ്കിൽ ഇത് വായിക്കു…

തന്റെ ബിസിനസ് എല്ലാം തകർന്നു കടം കയറി, ഇനി രക്ഷപ്പെടാൻ മാർഗ്ഗങ്ങൾ ഒന്നുമില്ല ഇനി ആത്മഹത്യാ മാത്രമാണ് പോംവഴി എന്ന് കരുതി പാർക്കിലെ ബെഞ്ചിൽ വിഷമിച്ചിരിക്കുകയായിരുന്നു ആ ബിസിനസുകാരൻ ..

ഒരാൾ തൊട്ടടുത്തുവന്നിരുന്നു ചോദിച്ചു, എന്താണ് നിങ്ങളുടെ പ്രശ്നം?

അയാൾ എല്ലാം പറഞ്ഞു.

” ഞാൻ നിങ്ങളെ സഹായിക്കാം, കുറച്ചു പണം കടം തരാം, കൃത്യം ഒരു കൊല്ലം കഴിയുമ്പോൾ ഇതേ സ്ഥലത്തു വെച്ച് ഈ തുക മുഴുവനായി തിരിച്ചു തരണം” എന്നും പറഞ്ഞു അയാൾ ഒരു ചെക്ക് കൊടുത്തു നടന്നു പോയി..

ചെക് കണ്ടതും ബിസിനസ്കാരൻ ഞെട്ടിപ്പോയി, പത്തു മില്യൺ ഡോളറിന്റെ ചെക് അതും ലോകത്തിലെ ഏറ്റവും വലിയ ധനികനായ റോക് ഫെല്ലറുടെത്‌..

അയാൾ ആ ചെക്കുമായി വീട്ടിലേക്കു നടക്കുമ്പോൾ ചിന്തിച്ചു, എന്റെ കടം വീടാൻ ഇതിന്റെ ചെറിയൊരു അംശം മതി, ഈ ചെക്ക് ഇപ്പോൾ മാറേണ്ട. അയാൾ അത് ഭദ്രമായി പേഴ്സിൽ വെച്ചു..

നേരെ പോയത് താൻ കാശ് കൊടുക്കാനുള്ള ആളുകളുടെ അടുത്തേക്കായിരുന്നു..

അയാൾ അവരോടു സംസാരിച്ചു, തന്റെ കമ്പനി വീണ്ടും തുറന്നു പ്രവർത്തിക്കുക ആണെന്നും കാശ് തിരുച്ചു തരാൻ ആറുമാസത്തെ സമയം കൂടി ആവശ്യപ്പെട്ടു.. ബാങ്കിൽ പോയി മുടങ്ങിയ ലോൺ തിരിച്ചടക്കാൻ ആറുമാസത്തെ തവണകൾ ആവശ്യപ്പെട്ടു..

ബിസിനസ് നടന്നില്ലെങ്കിലും ആറുമാസം കഴിഞ്ഞാലും കൊടുക്കാൻ തന്റെ കയ്യിൽ ക്യാഷ് ചെക് ആയി തന്റെ പേഴ്സിൽ ഉണ്ടെന്ന ആത്മവിശ്വാസം അയാളുടെ മുന്നിൽ പുതിയ കുറെ ആശയങ്ങളും ചിന്തകളും ഉണ്ടാക്കി..

പിന്നീട് അയാൾ തന്റെ ഉൽപ്പന്നങ്ങൾ വാങ്ങുന്ന വ്യാപാരികളെ പോയി കണ്ടു, പണം അഡ്വാൻസ് ആയി തന്നാൽ ഉൽപ്പന്നങ്ങൾക്ക് നല്ല ഡിസ്‌കൗണ്ട് ഓഫർ ചെയ്തു കുറച്ചു പണം സ്വരൂപിച്ചു. ഫാക്ടറി വീണ്ടും തുടങ്ങി.. അയാൾ ഉത്സാഹത്തോടെ പണിയെടുത്തു. ആറുമാസം കൊണ്ടു അയാൾ പഴയ സ്ഥിതിയിൽ എത്തി. കടങ്ങൾ എല്ലാം വീടി..

അങ്ങനെ ഒരു കൊല്ലത്തിനു ശേഷം ആ തീയതി വന്നെത്തി.

അയാൾ ആ ചെക്കുമായി പാർക്കിലെ ബെഞ്ചിൽ പോയിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ റോക് ഫെല്ലർ വരുന്നു പുറകെ രണ്ടു സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഉണ്ട് , അയാളുടെ അടുത്ത് വന്നിരുന്നപ്പോഴേക്കും

സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഫെല്ലറെ പിടിച്ചു എഴുന്നേൽപ്പിച്ചു ..

ബിസിനസ് കാരൻ ചോദിച്ചു, നിങ്ങൾ എന്താണ് ചെയ്യുന്നത്, ഇദ്ദേഹം ആരാണെന്നു അറിയാമോ?

സെക്യൂരിറ്റി പറഞ്ഞു, ക്ഷമിക്കണം സാർ, ഇയാൾ താങ്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയോ?

ഇയാൾ ഞങളുടെ ചികിത്സയിൽ ഉള്ള ഒരു മാനസിക രോഗിയാണ്, ലോകത്തിലെ വലിയ ധനികനായ റോക് ഫെല്ലർ ആണെന്നും പറഞ്ഞു കാണുന്നവർക്കെല്ലാം വ്യാജ ചെക്കുകൾ ഒപ്പിട്ടു നൽകും..

സെക്യൂരിറ്റികൾ അയാളേം കൊണ്ടു പോയി..

ഇതും നോക്കി ബിസിനസ്കാരൻ സ്ഥബ്ധനായി നിന്നു..

ആ ചെക്ക് അയാളിൽ ഉണ്ടാക്കിയ ആത്മവിശ്വാസം വലുതായിരുന്നു.

നമ്മുടെ ആത്മ വിശ്വാസം ആണ് നമ്മുടെ മുന്നിൽ അടഞ്ഞ പല വഴികളും തുറന്നു കാണിക്കുന്നത്. നമ്മുടെ കൂടെയുള്ള റിസോർഴ്സുകൾ മാത്രം ഉപയോഗിച്ചാൽ തന്നെ നമുക്ക് വിജയിക്കാൻ കഴിയും.

Comments

mood_bad
  • No comments yet.
  • Add a comment